NattuvarthaLatest News

മുറ്റത്ത് രക്തത്തുള്ളികള്‍; പരിഭ്രാന്തിയോടെ വീട്ടുകാരും നാട്ടുകാരും

കോവളം: അര്‍ധരാത്രിയില്‍ വീട്ടുമുറ്റത്തു കണ്ട രക്തത്തുള്ളികള്‍ നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തിയിലാഴ്ത്തി. വീട്ടുമുറ്റത്തും വാതില്‍ക്കലും കണ്ട രക്തത്തുള്ളികള്‍ കോവളം പൊലീസിനെയും മണിക്കൂറുകളോളം വട്ടം ചുറ്റിച്ചു.  ശദാന്വേഷണത്തിനൊടുവില്‍ വളര്‍ത്തുനായയുടെ മുറിവില്‍ നിന്നാണ് രക്തത്തുള്ളികള്‍ വീണതെന്നാണ് പൊലീസിന്റെ നിഗമനം. രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. പടിഞ്ഞാറെ പൂങ്കുളം ലക്ഷം വീട് കോളനിക്ക് സമീപം മേക്കയില്‍ വീട്ടില്‍ മണികണ്ഠന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അര്‍ധരാത്രി വീടിന് പുറത്തിറങ്ങിയ മണികണ്ഠന്‍ മുന്‍വശത്തെ വാതിലിന് മുന്നിലെ പടികളിലും മുറ്റത്തും രക്തത്തുള്ളികള്‍ കാണുകയായിരുന്നു. രക്തത്തില്‍ കാല്‍പ്പാദം പതിഞ്ഞ നിലയിലായിരുന്നത് ദുരൂഹത വര്‍ധിപ്പിച്ചു.

അപ്പോള്‍ വീണ നിലയിലുള്ള രക്തത്തുള്ളികള്‍ വീടിന് പിന്നിലെ തുറസ്സായ അടുക്കള ഭാഗത്ത് നിന്നാണ് തുടങ്ങിയതെന്ന് വീട്ടുടമസ്ഥന്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് സംഘം എത്തി പരിശോധന നടത്തുകയും രക്തസാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. തുടര്‍ന്ന് അവശനായ നിലയില്‍ വീട്ടിലെ നായയെ പരിശോധിച്ചപ്പോഴാണ് വ്രണം ശ്രദ്ധയില്‍പ്പെട്ടത്. എങ്കിലും രക്ത സാമ്പിളുകള്‍ മനുഷ്യന്റെയാണോ മൃഗങ്ങളുടേതാണോ എന്നത് ഫോറന്‍സിക് ലാബ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button