റിയാദ്: സൗദി അറേബ്യയില്‍ കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനാകുന്നു. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ 22 സേവനങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലില്‍ പുതുതായി ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ അബ്ശിറിലാണ് പുതിയ 22 സേവനങ്ങള്‍ ഉള്‍പ്പെടുത്തിയത്. പാസ്‌പോര്‍ട്ട്, സിവില്‍ അഫയേഴസ്, ട്രാഫിക് എന്നീ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളാണ് പുതുതായുള്ളത്.
പുതുക്കിയ അബ്ഷിര്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് നിര്‍വഹിച്ചു. കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയതോടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് അനുവദിക്കേണ്ട 93 സേവനങ്ങള്‍ അബ്ഷിര്‍ വെബ് പോര്‍ട്ടല്‍ വഴി ലഭിക്കും.
Post Your Comments