Latest NewsCinemaMollywood

തന്റെ സിനിമ മലയാളികൾ കാണാത്തത്തിന്റെ കാരണം തുറന്നു പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം : തന്റെ സിനിമ മലയാളികൾ കാണാത്തത്തിന്റെ കാരണം തുറന്നു പറഞ്ഞു സന്തോഷ് പണ്ഡിറ്റ്. താൻ കോടീശ്വരനും സുന്ദരനും അല്ലാത്തത് കൊണ്ടാകും ഒരുവിഭാഗം മലയാളികള്‍ തന്റെ സിനിമ കാണാത്തത്. ഭുരിഭാഗം ജോലിയും ഞാ൯ ഒറ്റക്ക് ചെയ്യുന്നു എന്ന ദേഷ്യത്തിലും , അസൂയ കൊണ്ടും പല വിമ൪ശകരും ഞാ൯ ചെയ്തതെന്ത് എന്ന് കാണാറില്ല. എന്നാല്‍ കാണാത്ത സിനിമയെക്കുറിച്ച്‌ കണ്ണുപൊട്ടന്‍ ആനയെ വിലയിരുത്തും പോലെ അഭിപ്രായങ്ങളും പറയും. ഇക്കാര്യത്തില്‍ തനിക്ക് വിഷമമോ പരിഭവമോ ഇല്ലെന്നും എല്ലാം ഭാവിയില്‍ ശരിയാകുമെന്ന് വിശ്വസിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ :

Dear facebook family,
ഞാ൯ വെറും 5 ലക്ഷം ബഡ്ജറ്റില് ചെയ്തിരുന്ന സിനിമ ആയിരുന്നേ “ഉരുക്ക് സതീശ൯”..
കഴിഞ്ഞ ജൂണില് റിലീസായ്.
ആവറേജില് ഒതുങ്ങി..

വലിയ ബഡ്ജറ്റ് മുടക്കാത്തതു കൊണ്ടും, താരതമ്യേന എനിക്ക് സൗന്ദര്യം കുറവായതു കൊണ്ടും, ഞാനൊരു കോടീശ്വര൯ അല്ലാത്തതു കൊണ്ടും ആകണം ഒരു വിഭാഗം മലയാളികള് എന്ടെ സിനിമ കാണുന്നില്ല..യഥാ൪ത്ഥത്തില് 100ലധികം പുതുമുഖങ്ങളെ അണിനിരത്തി 8 ഗാനങ്ങളും നിരവധി സംഘട്ടനങ്ങളും, ഇഷ്ടം മാതിരി പഞ്ച് ഡയലോഗുകളും, 108 സീനുകളും ഉള്ള സിനിമയായിരുന്നു..” “ഉരുക്ക് സതീശ൯”…

കേരളത്തോടൊപ്പം Banglore, Mysore, Rajasthan, Maharashtra എന്നിവിടങ്ങളില് വെച്ചായിരുന്നു ഷൂട്ടിംങ്..ഭുരിഭാഗം ജോലിയും ഞാ൯ ഒറ്റക്ക് ചെയ്യുന്നു എന്ന ദേഷ്യത്തിലും , അസൂയ കൊണ്ടും പല വിമ൪ശകരും ഞാ൯ ചെയ്തതെന്ത് എന്ന് കാണാറില്ല..എന്നാലോ കാണാത്ത സിനിമയെ കുറിച്ച് കണ്ണു പൊട്ട൯ ആനയെ വിലയിരുത്തും പൊലെ അഭിപ്രായങ്ങളും പറയും..

എനിക്കാരോടും പരിഭവമോ, ഇതാലോചിച്ച് വിഷമവും ഇല്ല…എല്ലാം ഭാവിയില് ശരിയാകും എന്നും വിശ്വസിക്കുന്നു..

എന്കിലും കണ്ടവരെല്ലാം വളരെ ഹാപ്പിയായ് എന്നറിയുവാ൯ കഴിഞ്ഞു…
സന്തോഷം..നല്ല ഫീഡും തന്നു..
ഗാനങ്ങളും നല്ല അഭിപ്രായം നേടി..
ചെറിയ ബഡ്ജറ്റില് നി൪മ്മിക്കുന്നതിനാല് ഇന്നേവരെ എന്ടെ ഒരു സിനിമയും പരാജയപ്പെട്ടില്ല.. അഞ്ചിരട്ടിയോളമൊക്കെ കൂളായ് ലാഭവും കിട്ടുന്നു..

അതാണ് ഞാനെപ്പോഴും കൂളായ് ശാന്തിയോടും, സമാധാനത്തോടേയും ഇരിക്കുന്നെ..

എന്ടെ ഈ ശൈലിയും, രീതിയും ശരിയാണ് എന്ന് നിങ്ങള് കരുതുന്നുണ്ടോ…

Pl comment by Santhosh Pandit ( പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

shortlink

Related Articles

Post Your Comments

Related Articles


Back to top button