തിരുവനന്തപുരം: വനിതാ മതിലിനെതിരെ വിമർശനവുമായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ദാസ്. വനിതാ മതിലിന് പിന്നിലുള്ള ഉദ്ദേശ്യം ശരിയല്ല. സര്‍ക്കാരാണ് വനിതാ മതില്‍ നടത്തുന്നതെങ്കില്‍ സര്‍വകക്ഷി യോഗം വിളിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. വനിതാ മതിലില്‍ സ്കൂള്‍ കുട്ടികളെ പോലും പങ്കെടുപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. കുഞ്ഞുമനസില്‍ പോലും വിഭജനത്തിന്റെ വിഷവിത്ത് വിതയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹിന്ദു സംഘടനകളെ മാത്രം ഉള്‍പ്പെടുത്തുകയും, മറ്റ് ന്യൂനപക്ഷ മതക്കാരെ ഇതില്‍ ഉള്‍പ്പെടുത്താത്തതും സംശയകരമാണ്. ഹിന്ദുക്കള്‍ പുരോഗനവാദത്തിനും നവോത്ഥാനത്തിനും എതിരാണോയെന്ന് മുഖ്യമന്ത്രി പറയണം. ബി.ജെ.പിയുടെ സമരത്തോടുള്ള സര്‍ക്കാരിന്റെ നിലപാട് തികച്ചും നിഷേധാത്മകമാണ്. സമരം അവസാനിപ്പിക്കാന്‍ ബി.ജെ.പിയെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പൂര്‍ണമായും ഒരു ഫാസിസ്റ്റ് ഭരണാധികാരിയായി പിണറായി മാറിയെന്നും പി.കെ.കൃഷ്‌ണദാസ് പറയുകയുണ്ടായി.
Post Your Comments