Latest NewsKerala

കൊച്ചിയിൽ വെടിവയ്പ്പ്

എറണാകുളം : കൊച്ചിയിലെ പനമ്പള്ളി നഗറിൽ ബ്യൂട്ടി പാർലറിന് നേരെ വെടിവയ്പ്പ്. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിവച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു കെ ട്ടിട ഉടമയുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് സൂചന. വെടിവയ്പ്പിൽ ആർക്കും പരിക്കില്ല. വെടിവയ്പ്പിന് ശേഷം ഇവര്‍ ബൈക്കില്‍ കടന്നു കളഞ്ഞു. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വരികയാണ്.

നേരത്തേ ഇവര്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും മുംബൈ അധോലോകവുമായി ബന്ധപ്പെട്ടവരാണെന്ന് പറഞ്ഞിരുന്നുവെന്നു കെട്ടിട ഉടമ അറിയിച്ചു. 25 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ഉടമക്ക് ലഭിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button