കോഴിക്കോട്: ഇന്ത്യന്‍ കോഫീ ഹൗസിലെ മസാലദോശയിലെ ബീറ്റ്റൂട്ട് പ്രശസ്തമാണ്. സംഭവം ചര്‍ച്ചയായതോടെ ആളുകള്‍ ഗുട്ടന്‍സ് ചോദിച്ചുതുടങ്ങി. മലബാറിലെ ഇന്ത്യന്‍ കോഫീ ഹൗസ് നടത്തിപ്പുകാരായ ഇന്ത്യന്‍ കോഫീ വര്‍ക്കേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.വി ബാലകൃഷ്ണന്റെ കയ്യില്‍ അതിനുള്ള മറുപടിയുണ്ട്. തുടക്കം മുതലേ ഞങ്ങള്‍ മസാലദോശയില്‍ ബീറ്റ്റൂട്ട് ഇടാറുണ്ട്. ട്രോളുകള്‍ വന്നതോടെ 2 വര്‍ഷം മുന്‍പ് സാധാരണ ചെയ്യാറുള്ളത് പോലെ ഉരുളക്കിഴങ്ങു ചേര്‍ത്ത് തുടങ്ങി. എന്നാല്‍ ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്ന് 3 ദിവസമേ അത് തുടരാനായുള്ളു.
ഭക്ഷണം കഴിക്കാനെത്തുന്നവരുടെ താല്പര്യം കണക്കിലെടുത്താണ് ബീറ്ററൂട്ടിലേക്ക് മടങ്ങിയത്. എത്ര വില കൂടിയാലും ബീറ്റ്റൂട്ട് മസാല ഒഴിവാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സൊസൈറ്റിയുടെ 28ാമത് ശാഖ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്നും ബാലകൃഷ്ണനും സെക്രട്ടറി വി കെ ശശിധരനും പറഞ്ഞു. ജി എസ് ടി വന്നതോടെ സൊസൈറ്റി പ്രതിസന്ധിയിലാണെന്നും അവര്‍ പറഞ്ഞു. ജി എസ് ടി ഇനത്തില്‍ ഇതുവരെ 4 കോടി രൂപ കൊടുക്കേണ്ടിവന്നു. ഇതുവരെയും അതിനനുസരിച്ചു സാധനങ്ങള്‍ക്ക് വില കൂട്ടിയിട്ടില്ലെന്നും അവര്‍ അറിയിച്ചു.
Post Your Comments