KeralaLatest News

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷനുകള്‍ക്ക് പിടി വീഴുന്നു

പിടിയിലായ അധ്യാപകര്‍ക്കെതിരെ നടപടി

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷനുകള്‍ക്ക് പിടി വീഴുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ സെന്ററുകളില്‍ വ്യാപകമായി ട്യൂഷന്‍ എടുക്കുന്നതായി വിജിലന്‍സ് പരിശോധനയിലാണ് കണ്ടെത്തിയത്. 150-ല്‍പരം ട്യൂഷന്‍ സെന്ററുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. തിരുവനന്തപുരം ജില്ലയില്‍ 6 അധ്യാപകരും 1 കെഎസ്ആര്‍ടിസി കണ്ടക്ടറും, കൊല്ലം ജില്ലയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസറും സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥനും 3 അധ്യാപകരും 1 കെഎസ്ആര്‍ടിസി കണ്ടക്ടറും സ്വകാര്യ ട്യൂഷന്‍ എടുത്തിരുന്നതായി കണ്ടെത്തി.

പത്തനംതിട്ട ജില്ലയില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥനും അധ്യാപകനും സിവില്‍ സപ്ലൈസ് സെയില്‍സ്മാനും, ആലപ്പുഴയില്‍ ആരോഗ്യവകുപ്പിലെ ക്ലര്‍ക്കും റവന്യൂ വകുപ്പിലെ ക്ലര്‍ക്കും അധ്യാപകനും, ഇടുക്കി ജില്ലയില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസറും, പാലക്കാട് ജില്ലയില്‍ അധ്യാപകനും, കണ്ണൂര്‍ ജില്ലയില്‍ 2 അധ്യാപകരും, കാസര്‍കോട് ജില്ലയില്‍ 1 അധ്യാപകനും മിന്നല്‍ പരിശോധന നടന്ന സമയത്ത് അനധികൃതമായി സ്വകാര്യ ട്യൂഷന്‍ എടുക്കുകയായിരുന്നു.

ട്യൂഷന്‍ സെന്ററുകളില്‍നിന്നു മിക്കവരും പ്രതിഫലം വാങ്ങുന്നതായും കണ്ടെത്തി. ഇവര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button