മൂന്നാര്‍: മാട്ടുപ്പെട്ടിയിലെ ഹൈറേഞ്ചിലെ കാട്ടാനയുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഒരു ഒറ്റയാനാണ് പ്രദേശവാസികളില്‍ ഭീതി വിതയ്ക്കുന്നത്. ഹൈറേഞ്ച് സ്‌കൂളിലെ ജീവനക്കാരുടെ ക്വേട്ടേഴ്സിന് ചുറ്റുമായി കഴിഞ്ഞ ഒരാഴ്ച്ചയായി ഈ ഒറ്റയാന്‍ കറങ്ങി നടപ്പുണ്ട്. രാത്രിയില്‍ വീടുകള്‍ക്ക് സമീപം എത്തുന്ന കാട്ടാന ജനവാസ മേഖലകളില്‍ കറങ്ങി നടന്ന് നേരം പുലരുമ്പോഴാണ് മടക്കം. പ്രദേശത്തെ വീടുകളുടെ മുറ്റങ്ങളിലെ ചെടിച്ചട്ടികളും വേലികളും തകര്‍ത്തിടും. വ്യാഴാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാരുടെ പിന്നാലെയും ഒറ്റയാന്‍ കൂടി. തുടക്കത്തില്‍ പിന്നാലെ പതിയെ നടന്ന ആന നടത്തത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചപ്പോള്‍ സവാരിക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ആനയെ പിടികൂടി ഉള്‍ക്കാട്ടിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളിലാണ് വനം വകുപ്പ് അധികൃതരും.
Post Your Comments