കൊല്ലം: പരപ്പാര്‍ ഡാമിന്റെ 131 ഹെക്ടറില്‍ അധികം വരുന്ന വൃഷ്ടിപ്രദേശത്തുനിന്ന് സാംനഗറിലെ 90 ഏക്കര്‍ ഭൂമിയിലേക്ക് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. 556 കുടുംബങ്ങള്‍ക്കാണ് തിങ്കള്‍കരിക്കം വില്ലേജിലെ സാംനഗറില്‍ ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങില്‍ പട്ടയം കൈമാറിയത്. ജനുവരിയോടെ സംസ്ഥാനത്ത് ഒരു ലക്ഷത്തിഅയ്യായിരം പേര്‍ക്ക് പട്ടയം ലഭ്യമാകുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.
ഈ സര്‍ക്കാര്‍ ഭരണത്തില്‍ ഏറിയതിന് ശേഷം ഇതുവരെ 75000 പേര്‍ക്ക് കൈവശ ഭൂമിക്ക് പട്ടയം ലഭ്യമാക്കിയിട്ടുണ്ട്. ഇനി ഈ മാസവും അടുത്തമാസവുമായി വിതരണം ചെയ്യുന്നതിന് മുപ്പതിനായിരം പട്ടയങ്ങള്‍ കൂടി തയ്യാറാക്കിട്ടുണ്ട്. ഇപ്പോഴും ഭൂമിയുടെ ഉടമസ്ഥാവകാശമില്ലാതെ ഒരുപാട് പേര്‍ അവശേഷിക്കുന്ന അവസ്ഥയില്‍ പട്ടയ വിതരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം എന്നും മന്ത്രി വ്യക്തമാക്കി. വനം മന്ത്രി കെ. രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മുഖ്യാതിഥിയായിരുന്നു.
Post Your Comments