ന്യൂഡല്‍ഹി : യുദ്ധമുഖത്തേക്ക് സ്ത്രീകളെ കൊണ്ടുവരുന്നതിന് നിരവധി തടസങ്ങളുണ്ടെന്ന് കരസേന മേധാവി ബിബിന്‍ റാവത്ത്. ആറ് മാസം പ്രസവാവധി പോലെയുളള അവരുടെ അവകാശങ്ങള്‍ നല്‍കേണ്ടി വരുന്ന സാഹചര്യത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമാന്റിങ് ഓഫീസറായ സ്ത്രീക്ക് ഒരിക്കലും ആറ് മാസം അവധി കൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് മാത്രമല്ല, യുദ്ധമുഖത്തേക്ക് സ്ത്രീകളെ കൊണ്ടുവന്നാല്‍ വസ്ത്രം മാറുമ്പോള്‍ ജവാന്മാര് ഒളിഞ്ഞു നോക്കിയെന്ന് പരാതി പറയുമെന്ന വിവാദ പരാമര്‍ശവും അദ്ദേഹം മുന്നോട്ട് വെച്ചു.
യുദ്ധരംഗത്ത് പ്രത്യേകം വസ്ത്രം മാറാനുള്ള സൗകര്യങ്ങളോ മറ്റ് സൗകര്യങ്ങളോ ഉണ്ടാവില്ല. അത് ഒരുക്കാനും സാധിക്കില്ല. വസ്ത്രം മാറുമ്പോള്‍ ജവാന്മാര് ഒളിഞ്ഞ് നോക്കി എന്ന പരാതികള്‍ ഉയര്‍ന്നാല്‍ അതിന് വേറെ സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടി വരും. യുദ്ധരംഗത്ത് ഇതൊന്നും പ്രായോഗികമല്ല. മാത്രമല്ല ഒരു വനിത ഉദ്യോഗസ്ഥ നയിക്കുന്നത് ജവാന്മാര്ക്ക് താല്പര്യമുണ്ടാകാന് സാധ്യതയുണ്ടാകില്ലെന്നും അദ്ദേഹം. സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങളെല്ലാം വെളിപ്പെടുത്തി സ്ത്രീകളുടെ യുദ്ധരംഗത്തെ പ്രാതിനിധ്യത്തെ കുറിച്ച് അഭിപ്രായം പറഞ്ഞത്.
Post Your Comments