Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

സെക്രട്ടേറിയറ്റിനു മുന്നിലെ ആത്മഹത്യ: മകന്റെ മരണമറിയാതെ അമ്മ

അമ്മ രോഗക്കിടക്കയിലായതിനാലാണ് മരണവിവരം ഇപ്പോളറിയിക്കേണ്ടന്ന് ബന്ധുക്കള്‍ തീരുമാനിച്ചത്

തിരുവനന്തപുരം: ബിജെപി സമര പന്തലിനു മുന്നില്‍ ആത്മഹത്യ ചെയ്ത വേണു ഗോപാലന്‍ നായര്‍ക്കു വേണ്ടി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുമ്പോള്‍ മകന്റെ മരണ വിവരം മുട്ടടത്തെ വീട്ടില്‍ എത്തിച്ചിട്ടില്ല. . വീടിനടുത്തുവരെ കാര്യ തിരക്കി നാട്ടുകാര്‍ എത്തുന്നുണ്ടെങ്കിലും വീടിനകത്ത് രോഗശയ്യയില്‍ കിടക്കുന്ന വേണുഗോപാലന്റെ അമ്മ രാധ മകനുണ്ടായ ദുരന്തം അറിയാതിരിക്കാന്‍ എല്ലാവരും മൗനം പാലിക്കുകയാണ്.

അമ്മ രോഗക്കിടക്കയിലായതിനാലാണ് മരണവിവരം ഇപ്പോളറിയിക്കേണ്ടന്ന് ബന്ധുക്കള്‍ തീരുമാനിച്ചത്. മകന്റെ മരണവിവരം വ്യാഴാഴ്ച രാത്രിയും അമ്മയെ അറിയിച്ചിരുന്നില്ല.

പ്രത്യക്ഷ രാഷ്ട്രീയ പ്രവര്‍ത്തനമൊന്നും വേണുഗോപാലന്‍ നായര്‍ക്ക് ഉണ്ടായിരുന്നില്ല. ജീവിക്കാനിയി പ്ലംബിങ്, കാറ്ററിങ്, ഓട്ടോ ഡ്രൈവര്‍ തുടങ്ങി പല പണികള്‍ക്കും ഇയാള്‍ പോയിരുന്നു. അതേസമയം കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയില്‍ അപ്പം, അരവണ പാക്കിങ്ങിനും ഇയാള്‍ പോയിരുന്നു. എന്നാല്‍ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇയാളുടെ പോരുമാറ്റത്തെ കുറിച്ച് അധികമൊന്നും അറിയുകയുമില്ല.

വളരെ ചെറിയൊരു വീട്ടിലാണ് വേണുഗോപാലനും അമ്മയും താമസിക്കുന്നത്. ഇയാളുടെ അച്ഛന്‍ നേരത്തേ മരിച്ചു. സഹോദരങ്ങളടക്കമുള്ള ബന്ധുക്കള്‍ തൊട്ടടുത്ത് തന്നെയാണ് താമസം. എന്നാല്‍ ഇന്നലെ ഇയാളുടെ മരണ വിവരം അറിഞ്ഞതോടെ ബന്ധുക്കള്‍ക്കുണ്ടായ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. ജീവിതത്തില്‍ പലപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ആത്മഹത്യാ പ്രവണതയൊന്നും ഇയാള്‍ ഇതുവരെ കാട്ടിയിട്ടില്ല എന്നതാണ് ഇതിന് കാരണം. വേണുഗോപാലന്റെ പേരില്‍ വെള്ളിയാഴ്ച സംസ്ഥാനവ്യാപക ഹര്‍ത്താല്‍പോലും നടക്കുമ്പോഴും മരണത്തിന്റെ യഥാര്‍ഥകാരണം അറിയാതെ വിഷമ സ്ഥിതിയിലാണ് ഇവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button