മനുഷ്യരാശിയെ വേട്ടയാടുന്ന ഈ രോഗം സമ്മാനിച്ചത് ശവശരീരങ്ങളില്‍ നിന്നെടുത്ത ഹോര്‍മോണുകള്‍ കുത്തിവച്ച പരീക്ഷണം. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഗവേഷകര്‍ രംഗത്ത് എത്തി. അള്‍ഷിമേഴ്സ് രോഗത്തിന് കാരണമായ ചില വസ്തുതകളാണ് ഈ ഗവേഷകര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രക്തദാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മനുഷ്യനെ മറവിരോഗത്തിലേക്ക് തള്ളിവിട്ടതെന്നാണ് പുതിയ നിഗമനം. 1980-കള്‍ വരെ നിലനിന്നിരുന്ന രക്തദാനവുമായി ബന്ധപ്പെട്ടാണ് പുതിയ നിഗമനം രൂപപ്പെട്ടിരിക്കുന്നത്. അമേരിക്കയിലും യുകെയിലും വളര്‍ച്ച മുരടിച്ച കുട്ടികള്‍ക്ക് മൃതദേഹങ്ങളിലെ പിറ്റിയൂറ്ററി ഗ്രന്ഥിയില്‍ നിന്നുള്ള ഹോര്‍മോണുകള്‍ എടുത്ത് രക്തം കയറ്റിയിരുന്ന പതിവുണ്ടായിരുന്നെന്നും അത് പിന്നീട് അള്‍ഷിമേഴ്സ് രോഗത്തിലേക്ക് വഴിതെളിച്ചുവെന്നുമാണ് പുതിയ റിപ്പോര്‍ട്ട്.
വളര്‍ച്ചത്വരിതപ്പെടുത്തുന്നതിനായി ഇത്തരത്തില്‍ രക്തദാനം ചെയ്തിരുന്നത് പിന്നീട് നിരോധിക്കുകയായിരുന്നു. 1958നും 1985നും മധ്യേയാണ് ഇത്തരത്തില്‍ വളര്‍ച്ച മുരടിച്ച കുട്ടികള്‍ക്ക് വളര്‍ച്ച ഉണ്ടാകുന്നതിന് രക്തം കയറ്റിക്കൊണ്ടിരുന്നത്. എന്നാല്‍ 1980-കളുടെ തുടക്കത്തില്‍ മരണകാരണമാകുന്ന Creutzfeldt-Jakob disease (CJD) എന്ന ന്യൂറോളജിക്കല്‍ രോഗം പൊട്ടിപ്പുറപ്പെട്ടതോടെ ഇത്തരം രക്തം കയറ്റല്‍ നിര്‍ത്തുകയായിരുന്നു.
ശവശരീരങ്ങളില്‍ നിന്നുള്ള ഹോര്‍മോണുകള്‍ ഉപയോഗിച്ച് നേരത്തെ രക്തം കയറ്റിയ കുട്ടികളില്‍ നടത്തിയ പഠനം തെളിയിച്ചത് അവര്‍ക്ക് അള്‍ഷിമേഴ്സ് രോഗത്തിന് സാധ്യതയുണ്ടെന്നായിരുന്നു. അമിലോയ്ഡ് പ്രോട്ടീന്‍ എന്ന വസ്തു ഇത്തരം കുട്ടികളുടെ തലച്ചോറില്‍ രൂപപ്പെട്ടതാണ് അള്‍ഷിമേഴ്സ് രോഗത്തിലേക്ക് നയിക്കുന്ന വസ്തുതയെന്നും കണ്ടെത്തി. ഇതേ ഹോര്‍മോണുകള്‍ പിന്നീട് എലികളില്‍ പരീക്ഷിക്കുകയും ഒരു വര്‍ഷത്തിനുള്ളില്‍ ഈ എലികളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങുകയും ചെയ്തതോടെ അള്‍ഷിമേഴ്സിന്റെ കാരണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളായി.
മറവി രോഗമായ അള്‍ഷിമേഴ്സ് യുകെയില്‍ 5,20,000 ആള്‍ക്കാരേയും യുഎസില്‍ 5.7 മില്യണ്‍ ആള്‍ക്കാരേയും ബാധിച്ചിട്ടുണ്ടെന്നാണ് അള്‍ഷിമേഴ്സ് സൊസൈറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അമിലോയ്ഡ് പ്രോട്ടീന്‍ തലച്ചോറില്‍ രൂപപ്പെടുന്നതിനാല്‍ ലക്ഷക്കണക്കിന് വരുന്ന നാഡീവ്യൂഹങ്ങള്‍ക്ക് കേടുപാടു സംഭവിക്കുകയും അത് മറവിക്ക് കാരണമാകുകയും ചെയ്യുന്നു. കൂടാതെ പ്രധാന അവയവങ്ങള്‍ ചുരുങ്ങാനും ഇതു കാരണാകും. ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത അള്‍ഷിമേഴ്സ് മെല്ലെയാണ് പിടികൂടുന്നത്.
1958-ല്‍ യുകെയിലാണ് ആദ്യം ശവശരീരത്തില്‍ നിന്ന് ഹോര്‍മോണ്‍ എടുത്ത് ചികിത്സിക്കുന്ന രീതി പരീക്ഷിച്ചത്. പിന്നീട് 1963-ല്‍ യുഎസിലും അതു പ്രാവര്‍ത്തികമാക്കി. ശവശരീരത്തിലെ പിറ്റിയൂറ്ററി ഗ്രന്ഥിയില്‍ നിന്നുള്ള വളര്‍ച്ചാ ഹോര്‍മോണ്‍ എടുത്ത് കുട്ടികള്‍ക്ക് രക്തത്തിലൂടെ നല്‍കുകയായിരുന്നു. ആദ്യമൊന്നും ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങളൊന്നും കാട്ടിയിരുന്നില്ലെങ്കിലും ഇവരുടെ തലച്ചോറില്‍ അമിലോയ്ഡ് പ്രോട്ടീന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
നിരോധിച്ച ഹോര്‍മോണ്‍ കുത്തിവച്ച എലികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സെറിബ്രല്‍ അമിലോയ്ഡ് ആന്‍ജിയോപ്പതി രോഗലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങി. പിന്നീട് വര്‍ഷങ്ങളോളം മനുഷ്യരുടെ തലച്ചോറില്‍ നടത്തിയ പഠനത്തിലാണ് അള്‍ഷിമേഴ്സിന്റെ ഉറവിടം കണ്ടെത്തുന്ന ഘടകം വെളിപ്പെട്ടത്.
Post Your Comments