KeralaLatest NewsIndia

രഹന ഫാത്തിമയ്ക്ക് ഉപാധികളോടെ ജാമ്യം

രെഹ്ന ഫാത്തിമ ഇപ്പോൾ റിമാൻഡിലാണ് ഉള്ളത്.

കൊച്ചി: രഹന ഫാത്തിമയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മത സ്പര്‍ധ വളർത്തുന്ന പരാമർശങ്ങൾ നടത്താൻ പാടില്ല. പമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ 3 മാസത്തേക്ക് കയറാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രെഹ്ന ഫാത്തിമ ഇപ്പോൾ റിമാൻഡിലാണ് ഉള്ളത്.

ഇവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. മലകയറുന്നതിന് മുമ്പ് രഹന ഫാത്തിമ ഫെയ്സ്ബുക്കിൽ പങ്ക് വെച്ച പോസ്റ്റുകളിൽ ആണ് ഇവർക്കെതിരെ കേസ്. മത സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലാണ് പോസ്റ്റുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button