കൊച്ചി: മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ച കേസിൽ അറസ്റ്റിലായ രഹ്ന ഫാത്തിമയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, നെറ്റിയില്‍ കുറിതൊട്ട്, കയ്യിലും കഴുത്തിലും മാല ചുറ്റിയ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതാണ് ഇവർക്കെതിരെ കേസെടുക്കാൻ കാരണമായത്. നവംബര്‍ 28നായിരുന്നു രഹന ഫാത്തിമയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലുള്ള ഇവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
Post Your Comments