തിരുവനന്തപുരം : തിരുവനന്തപുരത്ത് നടുറോഡിൽ പോലീസുകാരെ മർദിച്ച സംഭവത്തിൽ നാല് പേർ കീഴടങ്ങി. യൂണിവേഴ്സിറ്റി കോളേജിലെ നാല് എസ്എഫ്ഐ പ്രവര്‍ത്തകരാണ് കീഴടങ്ങിയത്. മർദ്ദിച്ച എസ്എഫ്ഐക്കാരെ അറസ്റ്റു ചെയ്യുന്നതിൽ കന്‍റോണ്‍മെന്‍റ് പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് നസീമിന്‍റെയും പ്രവർത്തകനായ ആരോമലിന്‍റെയും നേതൃത്വത്തിൽ വിനയചന്ദ്രൻ, ശരത് എന്നീ പൊലീസുകാർക്കാണ് മർദ്ദനമേറ്റത്. സംഭവം അറിഞ്ഞു കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ രണ്ട് അഡീഷണൽ എസ്ഐമാരുടെ നേതൃത്വത്തില്‍ പൊലീസുകാർ സ്ഥലത്തെത്തിയെങ്കിലും പ്രതികളെ പിടികൂടിയില്ല.പൊലീസുകാർ നോക്കി നിൽക്കേ ബൈക്കുമെടുത്ത് അക്രമികള്‍ കടന്നു കളഞ്ഞു.
എന്നാൽ കൂടുതൽ പൊലീസിനെ ആവശ്യപ്പെടുകയോ സ്ഥിഗതികള്‍ കണ്‍ട്രോള്‍ റൂമിൽ കൃത്യമായി ധരിപ്പിക്കുകയോ ചെയ്തില്ലെന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.പൊലീസുകാരെ മർദ്ദിച്ച എസ്എഫ്ഐക്കാരെ രക്ഷിക്കാൻ കന്‍റോണ്‍മെന്‍റ് പൊലീസ് ശ്രമിച്ചെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
Post Your Comments