
കാര്‍ക്കള : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ആ ദൃശ്യങ്ങള്‍ സമൂഹമാധ്യത്തില്‍ പ്രചരിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹൊസ്മാര്‍ മഠത്തിന്റെ ഉടമസ്ഥതയില്‍ കാര്‍ക്കളയ്ക്കടുത്തുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകന് നരാവി സ്വദേശി പ്രസാദ് കോട്യാനെ(28)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായ പ്രസാദ് സ്കൂള്‍ മുറിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. വിദ്യാര്‍ഥിനിയോ രക്ഷിതാക്കളോ പരാതി നല്‍കിയില്ല. തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുത്തു.ഉഡുപ്പി എസ്പി ലക്ഷ്മണ് നിബാര്ഗി സ്കൂളിലെത്തി ചോദ്യം ചെയ്തതോടെ അധ്യാപകന് കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്
Post Your Comments