കാഠ്മണ്ഡു: 2000, 500, 200 ഇന്ത്യന്‍ രൂപകളുടെ ഉപയോഗം നേപ്പാളില്‍ നിരോധിച്ചു. വ്യാഴാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. നേപ്പാള്‍ വാര്‍ത്താവിനിമയ മന്ത്രി ഗോകുല്‍ ബസ്‌കോട്ടയാണ്നോട്ടു നിരോധന തീരുമാനം പ്രഖ്യാപിച്ചത്. 100 രൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികള്‍ നേപ്പാളില്‍ സ്വദേശികളോ സന്ദര്‍ശനത്തിനായി വരുന്ന ഇന്ത്യക്കോരോ കൈവശം വെക്കരുതെന്നാണ് പുതിയ ഉത്തരവ്. ഇത് നേപ്പാളില്‍ എത്തുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളെ സാരമായി ബാധിക്കും. ഇന്ത്യന്‍ രൂപ യാതൊരു വിധ നിയമ വിലക്കുകളുമില്ലാതെ വിനിമയത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന രാജ്യമായിരുന്നു നേപ്പാള്‍. ഇന്ത്യയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശികളേയും പുതിയ പരിഷ്‌കാരങ്ങള്‍ ബാധിക്കും. 2020 ല്‍ ടൂറിസം സാധ്യതകളെ പ്രത്സാഹിപ്പിക്കാന്‍ ‘വിസിറ്റ് നേപ്പാള്‍’ വര്‍ഷം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് നേപ്പാള്‍. ഈ സാഹചര്യത്തില്‍ പുതിയ തീരുമാനം നേപ്പാളിന് സാമ്പത്തികമായ ആഘാതം സൃഷ്ടിച്ചേക്കും.
Post Your Comments