Latest NewsKerala

യൂണിഫോമിനൊപ്പം തട്ടം പാടില്ല ; അനുകൂലമായി കേരള ഹൈക്കോടതി

തിരുവനന്തപുരം:  സ്വകാര്യ വിദ്യാലയങ്ങള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ഡ്രസ്‌കോഡില്‍ ഇടപെടാനാകില്ലെന്ന്  ഹൈക്കോടതി. തട്ടവും ഫുള്‍ സ്ലീവും യൂണിഫോമായി പരിഗണിക്കാനാവില്ലെന്നാണ് മാനേജ്‌മെന്‍റ് പക്ഷമെങ്കില്‍ അത് അംഗീകരിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരത്തെ തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതരാണ് യൂണിഫോമിനൊപ്പം തട്ടമിട്ട് വരരുതെന്ന നിര്‍ദ്ദേശം കുട്ടികള്‍ക്ക് നല്‍കിയത്.

രക്ഷിതാക്കള്‍ ഇത് ചോദ്യം ചെയ്‌തെങ്കിലും മാനേജ്‌മെന്റ് നിലാപാടില്‍ നിന്ന് പിന്‍മാറിയില്ല. ഇതിനെത്തുടര്‍ന്നാണ് രണ്ട് വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കാള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മതത്തില്‍ അടിയുറച്ച്‌ വിശ്വസിക്കുന്നതിനാല്‍ മത വിശ്വാസ പ്രകാരമുള്ള വസ്ത്രം എവിടെയും ധരിക്കാമെന്ന് ഇവര്‍ കോടതിയില്‍ വാദിച്ചു. യൂണിഫോം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് മാനേജ്‌മെന്റാണെന്നാണ് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് പ്രസ്താവിച്ചത്. തട്ടം അടക്കമുളള മതചിഹ്നങ്ങള്‍ സ്‌കൂളില്‍ അനുവദിക്കണമെന്ന് സ്വകാര്യ മാനേജ്‌മെന്റുകളോടെ നിര്‍ദേശിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ‍

shortlink

Related Articles

Post Your Comments

Related Articles


Back to top button