തിരുവനന്തപുരം: ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി മരിച്ച വേണുഗോപാലന്‍ നായര്‍ മജിസ്‌ട്രേറ്റിനും ഡോക്ടര്‍ക്കും മരണ മൊഴി നല്‍കിയെന്ന കാര്യത്തിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. വേണുഗോപാലന്‍ നായര്‍ മരിക്കുന്നതുവരെ രണ്ട് സഹോദരന്മാരും ഐ.സി.യുവിന്റെ മുന്നിലുണ്ടായിരുന്നു. രാവിലെ മജിസ്‌ട്രേറ്റ് മൊഴി എടുക്കാന്‍ വന്നിട്ട് സാധിക്കാതെ തിരിച്ചു പോകുന്നത് എല്ലാവരും കണ്ടതാണ്. പിന്നെ എപ്പോഴാണ് കൊടുത്തതെന്ന് അറിയണമെന്നും അദ്ദേഹം പറയുകയുണ്ടായി.
ഐ.സി.യുവിനുള്ളില്‍ വെച്ച് ആരും കേള്‍ക്കാതെ എന്ത് മൊഴി നല്‍കിയാലും ബി.ജെ.പി വിശ്വസിക്കുകയില്ല.ഐ.സി.യുവിനുള്ളില്‍ വെച്ച് ആരും കേള്‍ക്കാതെ എന്ത് മൊഴി നല്‍കിയാലും ഞങ്ങള്‍ക്ക് വിശ്വാസമില്ല. സമരപ്പന്തലില്‍ നിരാഹാര സമരം നടത്തുന്ന സി.കെ പത്മനാഭന്റെ മുന്നില്‍ വെച്ച് അഗ്നി കൊളുത്തിയപ്പോള്‍ പറഞ്ഞതാണ് ഏറ്റവും വലിയ മൊഴി. ആശുപത്രിയില്‍ വെച്ച് പറഞ്ഞത് കടകംപള്ളിയും പിണറായി വിജയനും വിശ്വസിച്ചോട്ടെയെന്നും എം.ടി രമേശ് വ്യക്തമാക്കി.
Post Your Comments