ന്യൂഡല്‍ഹി : പരമോന്നത ബഹുമതിയായ ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ അമിതാവ് ഘോഷിനാണ് പുരസ്കാരം ലഭിച്ചത്. പദ്മ ശ്രീ ബഹുമതിക്ക് 2007 ഇദ്ദേഹം അര്‍ഹനായിരുന്നു. ബഹുമാനിക്കുന്ന എഴുത്തുകാരുടെ ഒപ്പം തന്റെ പേരും ജ്ഞാനപീഠം പുരസ്കാരം നേടിയവരുടെ പട്ടികയില്‍ ഒരിക്കലും വരുമെന്ന് വിചാരിച്ചില്ലെന്നാണ് അമിതാവ് ഘോഷ് ട്വിറ്ററില്‍ കുറിച്ചത്.
അമിതാവ് ഘോഷിന്റെ ‘സീ ഓഫ് പോപ്പീസും’ ‘റിവര്‍ ഓഫ് സ്മോക്കും’ മാന്‍ ബുക്കര്‍ പ്രൈസിനായി 2008 ലും 2012 ലും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്പ് മെന്റെ് സ്റ്റഡീസില്‍ അമിതാവ് ഘോഷ് ഫെല്ലോയായിരുന്നു. . ഇന്ത്യന്‍ എക്സപ്രസില്‍ ജേര്ണലിസ്റ്റായിട്ടായിരുന്നു ഔദ്ദ്യോഗീക ജീവിത. 1956 ജൂലൈ 11 ന് കല്‍ക്കട്ടയിലാണ് അമിതാവ് ഘോഷിന്റെ ജനനം.
Post Your Comments