പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വിനോദ് കുമാര്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന സാക്ഷി എം.വി സത്യന് സുരക്ഷ നല്‍കാന്‍ എസ്പിയ്ക്ക് ഹൈകോടതി നിര്‍ദേശം നല്‍കി .തനിക്ക് സിപിഎം പ്രവര്‍ത്തകരില്‍ നിന്നും വധഭീഷണിയുണ്ടെന്ന് ഹൈക്കോടതിയില്‍ സത്യന്‍ ഹര്‍ജി നല്‍കിയിരുന്നു .
കേസിലെ മറ്റൊരു സാക്ഷി കൊല്ലപ്പെട്ടിരുന്നു . ഇതേ തുടര്‍ന്നാണ് സത്യന്‍ ഹര്‍ജി നല്‍കിയത് .2013 ഡിസംബറില്‍ കണ്ണൂരില്‍ നടന്ന കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന റാലിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന വിനോദ്കുമാറിനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments