ലണ്ടണ്‍: പല്ലുവേദനയ്ക്ക് പരിഹാരമായി മുഴുവന്‍ പല്ലും പറിച്ചതിനെ തുടര്‍ന്ന് അവശയായ ഭിന്നശേഷിക്കാരി മരിച്ചു. ഇംഗ്ലണ്ടിലെ വോസെസ്റ്റര്‍ഷെയറില്‍, റേച്ചല്‍ ജോണ്‍സ്റ്റണ്‍ എന്ന നാല്‍പത്തിയൊമ്പതുകാരിയാണ് മരിച്ചത്. നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ സര്‍വീസിന്റെ (എന്‍.എച്ച്.എസ്) കീഴിലുള്ള ക്ലിനിക്കില്‍ ആയിരുന്നു ഇവർ പല്ലു വേദനയുമായി എത്തിയത്. പരിശോധനയ്ക്ക് ശേഷം ഒരു ചെറിയ സര്‍ജറി നടത്താമെന്നായിരുന്നു ഡോക്ടര്‍ അറിയിച്ചത്.
എന്നാൽ സർജറി കഴിഞ്ഞപ്പോൾ ഒരു പല്ലു പോലും അവർക്ക് അവശേഷിച്ചിരുന്നില്ല. കൂടാതെ സര്‍ജറിക്ക് ശേഷം വൈകാതെ തന്നെ റേച്ചല്‍ അവശ നിലയിലാവുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നില നിർത്തുകയുമായിരുന്നു. മുൻപ് പല്ലു വേദനയായി ചികിത്സക്കെത്തിയ രണ്ട് പേരുടെ കൂടി മുഴുവന്‍ പല്ലും സര്‍ജറിയിലൂടെ നീക്കം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ആശുപത്രിക്കെതിരെ റേച്ചലിന്റെ ബന്ധുക്കൾ രംഗത്തെത്തി.
Post Your Comments