പൂനെ: മനുഷ്യാവകാശ പ്രവര്‍ത്തകനും യുക്തിവാദിയുമായ നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അമോല്‍ കാലെ, രാജേഷ് ബന്‍ഗര, അമിത് ദേഗ് വേക്കര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. സിബിഐ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് പൂനെ സെക്ഷന്‍സ് കോടതി ജ്യാമം നല്‍കിയത്.
2013 ഓഗസ്ത് 23 നായിരുന്നു ധബോല്‍ക്കര്‍ കൊല്ലപ്പെട്ടത്. സനാതന്‍ സന്‍സ്തയുടെയും ഹിന്ദു ജനജാഗ്രിതി സമിതിയുടെയും പ്രവര്‍ത്തകരായ ഇവരില്‍ രാജേഷ് ബന്‍ഗരാ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തിലും പ്രതിയാണ്.
Post Your Comments