Latest NewsInternational

അമ്മ മരിച്ചു, പെന്‍ഷന്‍ തുക കൈക്കലാക്കാന്‍ മകന്‍ ചെയ്ത ക്രൂരത ഇങ്ങനെ

മാഡ്രിഡ്: പെന്‍ഷന്‍ തുക നഷ്ട്മാകാതിരിക്കാന്‍ 92 കാരിയായ അമ്മയുടെ മൃതദേഹം ഫ്‌ളാറ്റിനുള്ളില്‍ സൂക്ഷിച്ച് മകന്‍.സ്പെയിനിലെ മാഡ്രിഡ് നഗരത്തിലെ ഫ്ളാറ്റിനുള്ളിലാണ് ഒരു വര്‍ഷമായി മൃതദേഹം സൂക്ഷിക്കുന്നത്. പെന്‍ഷന്‍ തുക ഷ്ടമാകാതിരിക്കാനാണ് 62 വയസ്സുകാരനായ മകന്‍ ഇങ്ങനെ ചെയ്തത്.

ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ പരാതിപ്പെടുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. പ്രാധമിക പരിശോധനയില്‍ മരണം സ്വാഭാവിക കാരണത്താല്‍ ആണെന്ന നിഗമനത്തിലാണ് പോലീസ്. കൂടുതല്‍ വിവരങ്ങള്‍ക്കായി മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പ്രതി തുടര്‍നടപടികള്‍ക്കായി പോലീസ് കസ്റ്റഡിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button