Latest NewsIndia

‘താല്‍ക്കാലിക ലാഭത്തിന് വേണ്ടി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു, ജനങ്ങളോടും സൈനികരോടും രാഹുല്‍ മാപ്പ് പറയണം’- അമിത് ഷാ

റഫാലിനെ കുറിച്ച്‌ എത്ര സമയം വേണമെങ്കിലും പാര്‍ലമെന്‍റില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നതായും അമിത് ഷാ

ന്യൂഡൽഹി: റാഫേല്‍ ഇടപാട് അന്വേഷിക്കേണ്ടതില്ലെന്ന സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്ന് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. താല്‍ക്കാലിക ലാഭത്തിന് വേണ്ടി രാഹുല്‍ഗാന്ധി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് അമിത് ഷാ വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ കള്ളപ്രചരണങ്ങളെല്ലാം പൊളിഞ്ഞു. രാജ്യത്തെ ജനങ്ങളോടും, സൈനികരോടും രാഹുല്‍ഗാന്ധി മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്‍റെ നുണ പ്രചാരണങ്ങള്‍ പൊളിഞ്ഞെന്നാണ് അമിത് ഷായുടെ പ്രതികരണം. താല്‍ക്കാലിക ലാഭത്തിനായി രാഹുല്‍ ഗാന്ധി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നെന്നും അമിത് ഷാ പ്രതികരിച്ചു.ആരാണ് ഇത്തരം നുണകള്‍ പറഞ്ഞുതന്നതെന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തണമെന്നും അമിത് ഷാ പറഞ്ഞു. റഫാലിനെ കുറിച്ച്‌ എത്ര സമയം വേണമെങ്കിലും പാര്‍ലമെന്‍റില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നതായും അമിത് ഷാ പറഞ്ഞു.

സുപ്രീംകോടതി വിധിക്ക് പിന്നാലെ രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും ലോകസ്ഭയിലും ബിജെപി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുസഭകളും നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button