ചാത്തന്നൂര്‍: ബൈക്കും സ്കൂട്ടറും കുട്ടിയിട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മറ്റു മൂന്നുപേരുടെ നില ഗുരുതരം.മുണ്ടയ്ക്കല്‍ തെക്കെ വിളയില്‍ വിനുനിവാസില് വാസുദേവന്റെ മകന് വിനുലാല്‍ (37)ആണ് മരിച്ചത്. എതിര് ദിശയില്‍ നിന്നും മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായിട്ടാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരുടെയും നില ഗുരുതരമായി തുടരുന്നു. പരവൂര്‍ കെ.പി പെയിന്റ്സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു വിനു ലാല്‍.
കടയടച്ച് 11.30 മണിയോടെ വീട്ടിലേയ്ക്ക് പോകും വഴി നെടുങ്ങോലം ആശുപത്രി മുക്കിനും പോസ്റ്റോഫിസ് ജംഗ്ഷനും മധ്യേയാണ് അപകടമുണ്ടായത്. ഓടികൂടിയ നാട്ടുകാര്‍ നാലുപേരെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു വിനുലാല്‍ മെഡിക്കല്‍കോളേജിലേക്കുള്ള യാത്രാമധ്യേ മരിച്ചു.
Post Your Comments