പാലക്കാട്: ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താലിൽ അക്രമം. പാലക്കാട്ട് കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ തകർത്തു. കെഎസ്ആർടിസി ഡിപ്പോയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന മൂന്നു ബസുകളുടെ ചില്ലുകളാണ് തകർത്തത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിന് സമീപം പേരൂർക്കട സ്വദേശി വേണുഗോപാലൻ നായർ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടാണ് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചത്.
Post Your Comments