![](/wp-content/uploads/2018/12/snake-img-1.jpg)
സുമാത്ര: മരക്കുറ്റിയെന്നു കരുതി അടുത്തിരുന്നു. കുറ്റിയില്‍ തൊട്ടപ്പോളാണ് ശീല്‍ക്കാര ശബ്ദം കേട്ട് ആ യാത്രാ സംഘം ഒന്ന് ഞെട്ടിയത്. ഒരു ഇന്തോനേഷ്യന്‍ ഗ്രാമത്തില്‍ നിന്നാണ് ഈ വീഡിയോ പുറത്തുവന്നത്. മരത്തടിയെന്നു തോന്നിപ്പിക്കുന്ന 26 അടി നീളമുള്ള ഒരു വന്‍ മലമ്പാമ്പിനെ മല്‍പിടുത്തത്തിലൂടെ കീഴടക്കുന്ന ഗ്രാമവാസികളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വയറലായിരിക്കുന്നത്.
അറിയാതെ തൊട്ടതോടെ ചീറ്റിക്കൊണ്ട് ഇയാള്‍ക്ക് നേരെ തിരിഞ്ഞ മലമ്പാമ്പിനെ ആദ്യത്തെ ഞെട്ടല്‍ മാറിയതോടെ സംഘം കീഴടക്കാന്‍ ശ്രമം തുടങ്ങി. കാട്ടുവള്ളികള്‍ ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അവര്‍ അതിനെ മെരുക്കിയത്. വീഡിയോ കണ്ട് നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. സാഹസികമായി പാമ്പിനെ കീഴടക്കുന്നവരെ അഭിന്ദിക്കുന്നവരും ഒപ്പം തന്നെ പാമ്പിനെ അതിന്റെ ആവാസവ്യവസ്ഥയില്‍ ചെന്ന് ഉപദ്രവിച്ചതിന് വിമര്‍ശിക്കുന്നവരും നിരവധിയാണ്.
https://www.facebook.com/ronal.e.coto/videos/2147442771967161/
Post Your Comments