കൊച്ചി: ശബരിമല നടയടച്ച ശേഷം രാത്രിയിൽ മലകയറുന്ന ഭക്തരെ ശരംകുത്തിയിൽ തടയരുതെന്നും വാവരുനട, മഹാകാണിക്ക, താഴേ തിരുമുറ്റം എന്നിവിടങ്ങളിൽ ഭക്തർക്ക് എത്താനാവുന്ന തരത്തിൽ ബാരിക്കേഡുകൾ പുനഃക്രമീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ശബരിമല വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ശബരിമലയിൽ സ്ഥിതി സാധാരണ ഗതിയിലാകുന്നതോടെ നിയന്ത്രണങ്ങളിൽ ഇളവു നൽകുന്നതിന് ഡി.ജി.പി ഉചിതമായ നിർദ്ദേശം നൽകണം. ശബരിമലയിൽ പ്രതിഷേധം പാടില്ലെന്നും ക്രമസമാധാന പ്രശ്നമുണ്ടായാൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Post Your Comments