ഇസ്ലാമാബാദ്: സൗദി അറേബ്യയും പാകിസ്ഥാനും കൈകോര്‍ക്കുന്നു. സൗദി അറേബ്യ പാകിസ്ഥാനില്‍ വിദേശ നിക്ഷേപം നടത്താനൊരുങ്ങുന്നു. പാകിസ്ഥാന്‍ ധനമന്ത്രി ആസാദ് ഉമറാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാന്റെ ചരിത്രത്തില്‍ തന്നെ ആദ്യത്തേയും ഏറ്റവും വലിയതുമായ വിദേശ ധനനിക്ഷേപമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്ലാമാബാദില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ധനമന്ത്രി ആസാദ് ഉമര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത കാബിനറ്റില്‍ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. കൂടാതെ സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനുമായി നിരന്തരം സന്ദേശങ്ങള്‍ അയക്കുകയും മറ്റുള്ളവര്‍ വഴി കാര്യങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments