ആറ്റിങ്ങല്‍ : അക്ഷരാര്‍ത്ഥത്തില്‍ ഒരു മിനി ഇന്ത്യയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ആറ്റിങ്ങലിലെ സായിഗ്രാമം. കേന്ദ്ര യുവജന കായിക മന്താലയത്തിന്റെ നേതൃത്വത്തിലുള്ള എന്‍ എസ് എസ് ദേശീയ ക്യാംപാണ് സായി ഗ്രാമത്തെ ഒരു മിനി ഇന്ത്യയാക്കി മാറ്റിയത്. ഉത്തര്‍ പ്രദേശ്. പശ്ചിമ ബംഗാള്‍, മധ്യ പ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന ,പഞ്ചാബ്, മണിപ്പൂര്‍, തമിഴ്നാട്, കേരള തുടങ്ങി രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട യുവ സംഘമാണ് സായിഗ്രാമത്തില്‍ ഇപ്പോള്‍ ക്യാംപിന്റെ ഭാഗമായി ഒത്തുകൂടിയിരിക്കുന്നത്.
ദേശീയോദ്ഗ്രഥനവും പാരമ്പര്യ മൂല്യങ്ങളും യുവാക്കളിലെത്തിക്കുക എന്നതാണ് ക്യാംപിന്റെ ഉദ്ദേശ്യം. ഇതിനായി വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍, ക്ലാസുകള്‍ എന്നിവ ഇവര്‍ക്ക് നല്‍കി വരുന്നു. സേവനത്തിന്റെ പാതകള്‍ തിരിച്ചറിയാനായി സായിഗ്രാമത്തെ തന്നെയാണ് മാതൃകയായി യുവതീയുവാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. സായിഗ്രാമം നടത്തി പോരുന്ന 111 പദ്ധതികളെ പറ്റി എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.എന്‍ ആനന്ദകുമാര്‍ ക്ലാസ്സുകള്‍ നടത്തി.
മന്ത്രി കെ.ടി ജലീല്‍, ദിവ്യ എസ് ആയ്യര്‍ ഐഎഎസ് അടക്കമുള്ള പ്രഗത്ഭര്‍ ഇന്ന് ക്യാംപ് സന്ദര്‍ശിക്കുന്നുണ്ട്.
Post Your Comments