മുംബൈ: പ്രിയ വാരിയറുടെ കണ്ണിറുക്കലില്‍ വീണ് ഗൂഗിള്‍ ഇന്ത്യയും. ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് ഗൂഗിളില്‍ തിരഞ്ഞ വ്യക്തിയെന്ന ഖ്യാതിയാണ് പ്രിയ വാരിയറെ തേടിയെത്തിയിരിക്കുന്നത്. വമ്പന്‍ സെലിബ്രേറ്റികള്‍ അരങ്ങു വാഴുന്ന ബോളിവൂഡ് സിനിമാ മേഖലയേയും കോളിവുഡിലെ താരങ്ങളെയും കടത്തി വെട്ടിയാണ്
ഈ തൃശ്ശൂര്‍ക്കാരി മലയാളി പെണ്‍കുട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വെള്ളിത്തിരയിലേക്ക് എത്തുന്നത്. പ്രിയ പിന്തള്ളിയവരില് ബോളിവുഡിന്റെ സൂപ്പര്‍ താരം സല്മാന് ഖാനും പ്രിയങ്ക ചോപ്രയും വരെ ഉള്‍പ്പെടുന്നുവെന്നതാണ് ഏറെ അത്ഭുതകരം.
പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ച് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ അമേരിക്കന്‍ പോപ് ഗായകന് നിക്ക് ജോണ്‍സാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.
എന്നാല്‍ പ്രിയങ്ക ചോപ്രയ്ക്ക് പട്ടികയില്‍ നാലാം സ്ഥാനത്തെത്തുവാനെ കഴിഞ്ഞുള്ളു. ഹരിയാണയില്‍ നിന്നുള്ള നര്‍ത്തകിയും ഗായികയുമായ സപ്നാ ചൗധരിയാണ്
മൂന്നാം സ്ഥാനത്തി. തെക്കെ ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതയല്ലെങ്കിലും തന്റെ ചടുലമായ നൃത്ത ചുവടുകളാല്‍ വടക്കെ ഇന്ത്യയില്‍ ഏറെ പ്രശസ്തയായ നര്‍ത്തകിയാണ് സപ്ന.
Post Your Comments