തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് ലോക് താന്ത്രിക ജനതാദള്‍ ജില്ലാ പ്രസിഡണ്ട് എന്‍. എം നായര്‍ ആവശ്യപ്പെട്ടു. വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നടപടികളുമായി കേന്ദ്രം മുന്നോട്ട് പോവുകയാണെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ലോക് താന്ത്രിക് ജനതാദള്‍ നേതൃത്വം നല്‍കുമെന്നും എന്‍ എം നായര്‍ വ്യക്തമാക്കി.
അടുത്തിടെ കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. വിമാനത്താവളം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം വേദിയില്‍ വ്യക്തമാക്കിയിരുന്നു. വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
Post Your Comments