കൊച്ചി•നാലാമത് കൊച്ചി-മുസാരിസ് ബിനാലെ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ സ്ത്രീകളെ പാര്ശ്വവല്ക്കരിക്കാന് ശ്രമിക്കുന്ന കാലഘട്ടത്തില്‍ ഇത്തവണത്തെ ബിനാലെ സ്ത്രീപക്ഷ ബിനാലെയായി മാറിയത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയാനന്തരമുണ്ടായ സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും ബിനാലെ നടത്തിപ്പിന് സര്‍ക്കാര്‍ പണം അനുവദിക്കാന്‍ കാരണം ജീവിതം പൂര്‍ണ്ണമാകാന്‍ കലയും സംസ്കാരവും അത്യന്താപേക്ഷിതമാണെന്ന കാഴ്ച്ചപാടിലാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. ബിനാലെക്കായി സ്ഥിരം വേദിക്കായുള്ള പദ്ധതികള്‍ പുരോഗിമിക്കുകയാണെന്നും 2021 ല്‍ ഡിസൈന്‍ ബിനാലെ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ബിനാലെയിലൂടെ കേരളം ആഗോള ടൂറിസം ഭൂപടത്തില്‍ സവിശേഷമായ സ്ഥാനം നേടിയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് അഭിപ്രായപ്പെട്ടു.കൊച്ചിന് ബിനാലെ ഫൗണ്ടേഷന് പ്രസിഡണ്ട് ബോസ് കൃഷ്ണമാചാരി. മേയര്‍ സൗമിനി ജെയിന്, കെ. വി തോമസ് എംപി, എംഎ യൂസഫലി തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ പങ്കു കൊണ്ടു.
Post Your Comments