Latest NewsIndia

അന്വേഷണത്തെ ഭയന്ന് രാജ്യം വിട്ടു പോവില്ല: റോബര്‍ട്ട് വദ്ര

ഡല്‍ഹി: തെറ്റു ചെയ്തില്ലെന്ന് ഉറച്ച് ബോധ്യമുള്ളത് കൊണ്ട് തന്നെ രാജ്യം വിട്ട് പോവാന്‍ ഉദ്ദേശ്യമില്ലെന്നും ഒരു അന്വേഷണത്ത്വേയും ഭയക്കുന്നില്ലെന്നും റോബര്‍ട്ട് വദ്ര. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു വദ്രയുടെ ഈ പ്രസ്താവന. സമ്മര്‍ദ്ദങ്ങളെ താന്‍ അതിജീവിക്കും.ഇത് ഒരു പുതിയ കാര്യമല്ല, എട്ടു വര്‍ഷം പഴക്കമുള്ള കേസ് ആണ്, എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായാണ് ഈ വിഷയം ശക്തിപ്പെട്ടു വന്നത്.

എന്‍ഫോഴ്സ്മെന്റ ഡയറക്ട്രേറ്റ് അയച്ച എല്ലാ നോട്ടീസുകള്‍ക്കും ഉചിതമായ രീതിയിലാണ് നാളിതു വരെ തന്റെ കമ്പനി മറുപടി നല്‍കിയിരുക്കുന്നത്. അന്വേഷണത്തെ ഭയമില്ല, താന്‍ ഇവിടെ തന്നെ ഉണ്ടാകുമെന്നും തെറ്റു ചെയ്യാത്തത് കൊണ്ട് തന്നെ രാജ്യം വിട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വദ്ര വ്യക്തമാക്കി. തനിക്കെതിരെയുള്ള കേസുകള്‍ തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്നും വിഷയത്തില്‍ അന്വേഷണം നീതിയുക്തമാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button