NattuvarthaLatest News

മിനി കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ഹൈടെക് മീന്‍ പിടുത്തവുമായി ചാവക്കാട് കടപ്പുറം

തൃശ്ശൂര്‍: ചാവക്കാട് കടപ്പുറത്തെ മീന്‍ പിടുത്തം ഇപ്പോള്‍ ഹൈടെക് ആണ്. ബോട്ടും വലകളും മാത്രമല്ല മിനി കംപ്യൂട്ടറുകള്‍ വരെ ഉവിടെ ഇപ്പോള്‍ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നു. കണവ പിടുത്തത്തിനായാണ് ഈ പുത്തന്‍ സാങ്കേതിക വിദ്യ മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ജിപിഎസ് സംവിധാനത്തിലൂടെ കടലില്‍ കണവുകളുടെ സ്ഥാന നിര്‍ണ്ണയം നടത്താനാണ് മിനി കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നത്. ചൂണ്ട വള്ളങ്ങളിലാണ് ഇവരുടെ കണവ പിടുത്തം.

കടലിലെ പാറക്കെടുകളോട് ചേര്‍ന്നാണ് സാധാരണയായി കണവകളെ കാണാറുള്ളത്. കൊഴിഞ്ഞിലുകള്‍ കയറില്‍ കെട്ടി കൃത്രിമ പാരുകള്‍ നിര്‍മ്മിച്ചാണ് കണവകളെ പിടിക്കുന്നത്. ചൈനീസ് ചൂണ്ടകളും വിവിധ വര്‍ണ്ണത്തിലുള്ള തുണികളും കണവകളെ ആകര്‍ഷിക്കാനായി ഉപയോഗിക്കുന്നുണ്ട്.

ഇതിനായി കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് ബ്ലാങ്ങാട് കടപ്പുറത്ത് മത്സ്യബന്ധനത്തിനായി എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button