Beauty & Style

അഴകും ആരോഗ്യവും നേടാന്‍ ഈ മൂന്ന് വഴികള്‍ 

ആഴകും ആരോഗ്യവുമുള്ള ശരീരം എല്ലാവരും ആഗ്രഹിക്കുന്നതാണ്. പക്ഷെ ഇപ്പോഴത്തെ തിരക്കിട്ട ജീവിതത്തില്‍ ഇതിന് വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല അല്ലെങ്കില്‍ അതിനുള്ള സമയം കണ്ടെത്താറില്ല. എന്നാല്‍ പോലും പലപ്പോഴും നമ്മള്‍ ആഗ്രഹിച്ചു പോകും എങ്ങനെ സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താമെന്ന്. താഴെ കൊടുത്തിരിക്കുന്ന മൂന്നേ മൂന്നു കാര്യങ്ങളില്‍ നമ്മള്‍ ശ്രദ്ധവെച്ചാല്‍ ഇത് സ്വന്തമാക്കാവുന്നതേയൂള്ളൂ.

ശാന്തമായ ഉറക്കം,
കൃത്യമായ വ്യായാമം,
നല്ല ആഹാരം

ശാന്തമായ ഉറക്കം

ഉറക്കം നമ്മുടെ ശരീരത്തിന് ആവശ്യമായ ഘടകമാണ്. അതുകൊണ്ടുതന്നെ ഉറക്കത്തിനു കൃത്യമായ സമയം നിശ്ചയിക്കണം. പതിവുതെറ്റാതെ ഏഴോ എട്ടോ മണിക്കൂര്‍ ശാന്തമായി ഉറങ്ങാന്‍ ശ്രമിക്കണം. അങ്ങനെ ഉറക്കം കൃത്യമായാല്‍ എഴുന്നേല്‍ക്കുന്ന സമയത്തിനും കൃത്യതയുണ്ടാവും.

കൃത്യമായ വ്യായാമം

എല്ലാ ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയുന്നത് നമ്മുടെ ശരീരത്തിന് അനിവാര്യമാണ്. മാത്രമല്ല വ്യായാമം വഴി ഇന്‍സുലിന്‍ ശരീരത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. വ്യായാമ സമയക്രമം സൂക്ഷിക്കാന്‍ ഇതു സഹായകമാവും. ഓടുകയോ നടക്കുകയോ സൈക്കിള്‍സവാരി ചെയ്യുകയോ നീന്തുകയോ ഏത് രീതിയില്‍ വേണമെങ്കിലും വ്യായാമം ചെയ്യാം. പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വ്യായാമ ഉപകരണങ്ങളുടെ സഹായം വഴി അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യാവുന്നതാണ്. ഓഫിസ് ജോലികള്‍ ചെയ്യുന്നവര്‍ ഇടയ്ക്ക് എഴുന്നേറ്റു നടക്കുന്നത് വളരെ നല്ലതാണ് കൂടാതെ ലിഫ്റ്റ് ഒഴിവാക്കി പടികള്‍ കയറുന്നതുമെല്ലാം വ്യായാമത്തിന്റെ ഒരു രൂപമാണ്. മാത്രമല്ല, അതിനുവേണ്ടി നിക്കിവയ്ക്കുന്ന സമയവും കുറയ്ക്കാം.

നല്ല ആഹാരം

പച്ചക്കറികളിലും പഴങ്ങളിലുമാണ് അധികം മധുരവും എണ്ണയും കൊഴുപ്പും അന്നജവുമില്ലാത്ത ധാരാളം നാരുകളുള്ളത്. അതുകൊണ്ട്തന്നെ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം. കൊഴുപ്പുകൂടിയ ബട്ടര്‍, ചീസ്, ഐസ്‌ക്രീം തുടങ്ങിയവ പരമാവധി ഒഴിവാക്കാം. ആഹാരത്തിന് ഒരു മണിക്കൂര്‍ മുന്‍പും ഒരുമണിക്കൂര്‍ ശേഷവും നന്നായി വെള്ളംകുടിക്കണം. നന്നായി വെള്ളംകുടിച്ചാല്‍ ശരീരഭാരം കൂടാതിരിക്കാനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button