തിരുവനന്തപുരം• പെരുന്തച്ചന് എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന് അജയന് അന്തരിച്ചു. വിഖ്യാത നാടകകാരന് തോപ്പില്‍ ഭാസിയുടെമകനാണ്. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം,
1990 ല്‍ എം.ടിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ പെരുന്തച്ചനിലുടെ നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. ഭരതന്, പത്മരാജന് എന്നിവര്‍ക്കൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
ഡോ. സുഷമയാണ് ഭാര്യ. പാര്‍വ്വതി, ലക്ഷ്മി എന്നിവര്‍ മക്കളാണ്. സംസ്കാരം പിന്നീട്.
Post Your Comments