തിരുവന്തപുരം: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കേറ്റ ശക്തമായ തിരിച്ചടി വരാന്‍ പോകുന്നു എന്നതിന്റെ സൂചനയാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലത്തെ ഏതൊരു പുരോഗമനവാദിക്കും സ്വാഗതം ചെയ്യാവുന്നതാണെന്നും അദ്ദേഹം കുറിച്ചു.
എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പാഠം ഒന്ന്:
പശു പാല്‍ തരും, ചാണകവും മൂത്രവും തരും
പക്ഷേ, വോട്ട് തരില്ല !
മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.ക്കേറ്റ ശക്തമായ തിരിച്ചടി വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സൂചനയായി കാണണം. ഇതിനെ ഏതൊരു പുരോഗമനവാദിക്കും സ്വാഗതം ചെയ്യാവുന്നതാണ്. കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട നേട്ടമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ കാലഘട്ടത്തിന്റെ ചരിത്രം ഓര്‍മ്മിക്കുന്നത് നല്ലതാണ്. കോണ്‍ഗ്രസിന് എത്രയോ വലിയ ശക്തി ഉണ്ടായിരുന്നു കഴിഞ്ഞകാലത്ത് . അതെല്ലാം നഷ്ടപ്പെടാനിടയായത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ്സിനകത്ത് ഗൗരവമായി ചിന്തിക്കുന്നത് നന്നായിരിക്കും.
Post Your Comments