ചെന്നൈ: രാജ്യത്തെ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ഡിസംബര്‍ 26 ന് പണിമുടക്കുന്നു. ബാങ്കുകളുടെ ലയനം നടത്തി രാജ്യത്തെ സാമ്പത്തിക സ്ഥിതിയേയും ബാങ്കിങ് മേഖലയേയും തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് യൂണിയനുകളുടെ യുണൈറ്റഡ് ഫോറമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് ലയനം വഴി പരിഹാരം കാണാനാകില്ലെന്നും ലയനത്തിലൂടെ നിരവധി പേർക്ക് ജോലി നഷ്ടപ്പെടുമെന്നും ഓള് ഇന്ത്യാ ബാങ്ക് അസോസിയേഷന് ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments