KeralaLatest News

വായ്പാതട്ടിപ്പ്; നാല് കോടിയോളം തട്ടിയെടുത്ത ഇടനിലക്കാരൻ പിടിയിൽ

പത്തനംതിട്ട: ജനങ്ങളെ കബളിപ്പിച്ച്‌ നാല് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ കീഴ്വായ്‍പൂര്‍ പൊലീസ് പിടികൂടി. പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള ആളുകളെയാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്. മല്ലപ്പള്ളി സ്വദേശി ശങ്കര്‍ അയ്യരെയാണ് അറസ്റ്റ് ചെയ്തത്. വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പ്രമാണങ്ങള്‍ കൈപ്പറ്റിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ആവശ്യക്കാര്‍ക്ക് ചെറിയ സാന്പത്തിക സഹായം നല്‍കി വിശ്വാസം നേടിയെടുത്ത ശേഷമാണ് പ്രതി തട്ടിപ്പ് നടത്തുന്നത്. പ്രമാണം കൈപ്പറ്റിയ ശേഷം ഉടമ ആവശ്യപ്പെടുന്നതില്‍ കൂടുതല്‍ ബാങ്കില്‍ നിന്ന് വായ്പ വാങ്ങും. ഇതിന്‍റെ ഭൂരിഭാഗവും കൈക്കലാക്കിയാണ് തട്ടിപ്പ്. ബാങ്കുകളില്‍ നിന്ന് ജപ്തി നോട്ടീസ് വരുമ്ബോഴാണ് തട്ടിപ്പിനിരയായവരില്‍ കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലാക്കുന്നത്.
കണ്ടാല്‍ മാന്യനെന്ന് തോന്നിക്കുന്ന തരത്തില്‍ വസ്ത്രങ്ങളണിഞ്ഞ് ആഡംബര വാഹനങ്ങളില്‍ കറങ്ങി നടന്നാണ് ശങ്കര്‍ അയ്യറിന്‍റെ തട്ടിപ്പ്. ഇയാളെ അറസ്റ്റ് ചെയ്തതറിഞ്ഞ് തട്ടിപ്പിനിരയായ നിരവധിയാളുകള്‍ സ്റ്റേഷനിലെത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മല്ലപ്പള്ളി, തിരുവല്ല, പെരുന്പെട്ടി മേഖലകളില്‍ നിന്ന് നിരവധിയാളുകളെയാണ് ശങ്കര്‍ അയ്യര്‍ കബളിപ്പിച്ചത്. മലപ്പുറം മഞ്ചേരിയില്‍ നിന്ന് 11 വര്‍ഷം മുമ്ബാണ് ഇയാള്‍ ആനിക്കാടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ശങ്കര്‍ അയ്യര്‍ റിമാന്‍ഡിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button