കണ്ണൂര്•എന്തിനും ഏതിനും ഹർത്താൽ നടത്തി കേരളീയരെ നാണം കെടുത്തിയിരിക്കുകയാണ് രാഷ്ട്രീയ സംഘടനകളെന്നും, ഇത്തരം രാഷ്ട്രീയ സംഘടനകളും നേതാക്കന്മാർ കേരളത്തിനു ശാപമായി മാറിയിരിക്കുന്നുവെന്നും ഇതിനെതിരെ ജനം മുന്നോട്ട് വരണമെന്നു ഹർത്താൽ വിരുദ്ധമുന്നണി യോഗം ആവശ്യപ്പെട്ടു.
ശബരിമല പ്രശ്നവുമായി ഇതിനകം ഹർത്താലുകൾ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും കോടികണക്കിന് രൂപ നഷ്ടം വരുത്തിവെച്ച ബി.ജെ.പി വീണ്ടും ജനങ്ങളിൽ മറ്റൊരു ഹർത്താൽ ദുരിതം അടിച്ചേല്പിക്കുന്നതിൽ ഹർത്താൽ വിരുദ്ധമുന്നണി യോഗം ശക്തമായി പ്രതിഷേധിച്ചു.
അയ്യപ്പഭക്തന്റെ ദാരുണമായ മരണം പോലും മുതലാക്കി തരം താണ രാഷ്ടീയം കളിക്കുകയാണ് ഹർത്താൽ പ്രഖ്യാപനത്തിലൂടെ ബി.ജെ.പി ചെയ്യുന്നതെന്ന് ഹർത്താൽ വിരുദ്ധമുന്നണി യോഗം കുറ്റപെടുത്തി.
Post Your Comments