ചെന്നൈ : അമ്മയില്ലാതെ ജീവിയ്ക്കാനാകില്ല എന്ന കാരണത്താല്‍ യുവാവ് ഭാര്യയോടൊപ്പം തൂങ്ങിമരിച്ചു. ചെന്നൈ മടിപാക്കം സ്വദേശികളായ സാരഥിയും ഭാര്യ പ്രശാന്തിയുമാണ് ആത്മഹത്യ ചെയ്തത്. ഇരുവരും മരണം തെരഞ്ഞെടുത്തത് മരിക്കണോ ജീവിക്കണോ എന്ന് എഴുതി നറുക്കിട്ടതിനു ശേഷമാണ്. അമ്മ ലളിതയുമായി ഏറെ അടുപ്പമുണ്ടായിരുന്നു സാരഥിക്ക്. നവംബര്‍ 2017ലാണ് ലളിത മരിക്കുന്നത്. അമ്മയുടെ മരണമേല്‍പ്പിച്ച ആഘാതം സാരഥിയെ വിഷാദരോഗിയാക്കി. സഹോദരനെ ഈ അവസ്ഥയില്‍ നിന്നും കരകയറ്റാന്‍ ജേഷ്ഠന്‍ മണിബാലന്‍ ജൂലൈയില്‍ പ്രശാന്തിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. അച്ഛനും അമ്മയുമില്ലാത്ത പ്രശാന്തി അനാഥാലയത്തിലാണ് വളര്‍ന്നത്.
വിവാഹത്തിന് ഒരുമാസത്തിന് ശേഷം മണിബാലനും കുടുംബവും മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി. എന്നാല്‍ ഇത് ഇവരുടെ ഒറ്റപ്പെടല്‍ വര്‍ധിപ്പിച്ചു. ഇതേ തുടര്‍ന്ന് ബുധനാഴ്ചയാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ബുധനാഴ്ച നിരവധി തവണ സാരഥിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടിയില്ല, ഇതേ തുടര്‍ന്ന് മണിബാലന്‍ വീട്ടില്‍ എത്തിയപ്പോള്‍ കാണുന്നത് ഇരുവരും തൂങ്ങിമരിച്ച നിലയിലാണ്.
ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു, അവരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ നടത്തിയ പരിശോധനയില്‍ അമ്മയെക്കുറിച്ചുള്ള ഓര്‍മകളും അമ്മയില്ലാതെ ജീവിക്കാനാവില്ലെന്ന് സാരഥി എഴുതിയ ഡയറിക്കുറിപ്പുകളും പൊലീസിന് ലഭിച്ചു.
അമ്മയുടെ വേര്‍പാടില്‍ മനംനൊന്തിരിക്കുന്ന ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ പ്രശാന്തിയും ഏറെ അസ്വസ്ഥയായിരുന്നു. സാരഥിയുടെ മരണശേഷം താന്‍ വീണ്ടും അനാഥയാകുമെന്ന ഭയമാണ് ആത്മഹത്യക്ക് പ്രശാന്തിയേയും പ്രേരിപ്പിച്ചത്. നാലുമാസം ഗര്‍ഭിണിയായിരുന്നു പ്രശാന്തി.
ആത്മഹത്യ വേണോ വേണ്ടയോ എന്ന് ഇരുവര്‍ക്കും സംശയമുണ്ടായിരുന്നു. അതിനാല്‍ നറുക്കെടുപ്പ് രീതിയിലൂടെയാണ് ഇരുവരും തീരുമാനം ഉറപ്പിച്ചതെന്നും പൊലീസ് പറയുന്നു. ആത്മഹത്യ ചെയ്യണോ വേണ്ടയെ എന്ന് എഴുതിയ കടലാസ് കഷണങ്ങള്‍ വീടിനുള്ളില്‍നിന്ന് പൊലീസ് കണ്ടെടുത്തു.
Post Your Comments