KeralaLatest News

നടി സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാന്‍ പൊന്നമ്മ ബാബുവിന് സാധിക്കില്ല

കോഴിക്കോട്: ഷുഗറും കൊളസ്ട്രോളും ഉള്ളതിനാൽ നടി സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാന്‍ പൊന്നമ്മ ബാബുവിന് സാധിക്കില്ല. ‘വൃക്ക ദാനം ചെയ്യുന്നത് വലിയ കാര്യമാണെന്നോ മഹാമനസ്‌കതയാണെന്നോ ഒന്നും തോന്നുന്നില്ല. ഷുഗറും കൊളസ്ട്രോളും ഉള്ളതിനാല്‍ വൃക്ക ദാനം ചെയ്യാന്‍ പറ്റില്ലെന്ന് പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. അതില്‍ അല്‍പം വിഷമമുണ്ട്’. .’ഒരു നടി സ്വന്തം മകനുവേണ്ടി പരസ്യമായി കൈകൂപ്പി അപേക്ഷിക്കുന്നതുകണ്ടപ്പോള്‍ സഹിച്ചില്ലെന്നും ഒന്നുകൊണ്ട് മറ്റൊരു ജീവന്‍ രക്ഷിക്കാമെങ്കില്‍ അത്രയും ആകുമല്ലോ എന്നേ കരുതിയാണ് വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചതെന്നും പൊന്നമ്മ ബാബു പറഞ്ഞു.

രണ്ട് കിഡ്നിയുണ്ട്, അതിലൊന്ന് മതി എനിക്ക് ജീവിക്കാന്‍. ഒന്നുകൊണ്ട് മറ്റൊരു ജീവന്‍ രക്ഷിക്കാമെങ്കില്‍ അത്രയും ആകുമല്ലോ എന്നേ കരുതിയുള്ളൂ’. ഇത് പ്രശസ്തിക്ക് വേണ്ടിയാണെന്ന തരത്തിലുള്ള പചാരണങ്ങളില്‍ വിഷമമില്ലെന്നും ഞാനെന്താണ് പറഞ്ഞത്, എന്താണ് ചെയ്യാന്‍ ഉദ്ദേശിച്ചത് എന്ന് എനിക്കും ദൈവത്തിനും സേതുലക്ഷ്മി ചേച്ചിക്കും അറിയാമെന്നും പൊന്നമ്മ ബാബു പറയുകയുണ്ടായി. പരിശോധനകള്‍ക്ക് ശേഷം ഡോക്ടർമാർ തന്നെയാണ് വൃക്ക ദാനം ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button