Latest NewsKerala

മത്തിവില ഉയരുന്നു : മത്തി കിട്ടാനില്ല

കൊച്ചി: മലയാളിയുടെ ഇഷ്ട മത്സ്യമായ മത്തി കിട്ടാനില്ല. ലഭ്യതയില്‍ വന്‍ ഇടിവ്. ഇതോടെ കേരളത്തില്‍ ചാളയുടെ വില വന്‍ തോതില്‍ കുതിച്ചു കയറുകയാണ്. ജൂണില്‍ ആരംഭിച്ച ഈ സീസണില്‍ മത്തിയുടെ വില പലപ്പോഴും അയലയെ മറികടന്ന് 200 മുതല്‍ 220 രൂപ വരെ ഉയരുകയുണ്ടായി.

തൃശ്ശൂര്‍ മുതല്‍ വടക്കോട്ട് ചാളയുടെ ലഭ്യത വലിയ തോതില്‍ ഇടിഞ്ഞു. തെക്കന്‍ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. ചാള ചതിച്ചെങ്കിലും ഇത്തവണ അയല അല്‍പ്പം കൂടുതല്‍ ലഭിച്ചതായാണ് ഈ രംഗത്തുളളവര്‍ പറയുന്നത്.

ഇന്നലെ കോട്ടയം മത്സ്യഫെഡ് ഫിഷ് മാര്‍ട്ടില്‍ മത്തി വില 160 രൂപയും അയലയുടെ വില 170 രൂപയുമായിരുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മത്സ്യഫെഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button