തിരശ്ശീല വീഴാന്‍ പകല്‍ ബാക്കിനില്‍ക്കെ ചലച്ചിത്രമേളയുടെ ആറാംനാളില്‍ ഉറുഗ്വേന്‍ സംവിധായകന് അല്‍വേരോ ബ്രക്നറിന്റെ എ ട്വല്‍വ് ഈയര്‍ നൈറ്റ് പ്രേക്ഷകമനസ്സ് കീഴടക്കി. 1973 ല്‍ പട്ടാളഭരണത്തിന് കീഴിലുള്ള ഉറുഗ്വേയില്‍ രാഷ്ട്രീയ തടവുകാരനായി പിടിക്കപ്പെട്ട പെപ്പെ മുജിഗയുടെ ജയില്‍ ജീവിതം അടയാളപ്പെടുത്തിയ ചിത്രം പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടിയോടെ ഏറ്റെടുത്തു. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ സുഡാനി ഫ്രം നൈജീരിയ, വനൂരി കൈഹുവിന്റെ റഫീക്കി, എല്‍ ഏയ്ഞ്ചല്‍, റോജോ, ഷോപ്പ്ലിഫ്റ്റെഴ്സ്, ഡോണ്‍ബാസ് തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷകത്തിരക്കിലാണ് പ്രദര്‍ശിപ്പിച്ചത്.
കാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ദി ഹൗസ് ദാറ്റ് ജാക്ക് ബില്‍റ്റ്, അലി അബ്ബാസിയുടെ ബോര്‍ഡര്‍, കിം കി ദക്കിന്റെ ഹ്യൂമന്‍ സ്പേസ് ടൈം ആന്റ് ഹ്യൂമന്‍, അല്‍ഫോണ്‍സോ കുവറോണിന്റെ റോമ എന്നീ ചിത്രങ്ങളും ആറാം ദിവസം പ്രേക്ഷക പ്രീതി നേടി.
Post Your Comments