കൊച്ചി: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആണ് പ്രമുഖനടി ആക്രമിക്കപ്പെട്ടത്. കേസില്‍ ദിലീപ് മുഖ്യപ്രതിയായി പട്ടികയില്‍ ചേര്‍ക്കപ്പെടും ചോദ്യം ചെയ്യലിനും മറ്റുമായി നിരവധി ദിവസങ്ങള്‍ ജയില്‍ കഴിയുകയും ചെയ്തു. നടിയെ അക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ദിലീപ് കുറ്റക്കാരനല്ല എന്ന് തെളിയിക്കുന്നതിനായി നടി അക്രമിക്കപ്പെട്ടതിന്റെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് തനിക്ക് നല്‍കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വരെയും എത്തി വാദിച്ചിരുന്നു.
ഇതാണ് ദിലീപിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹത്ത്ഗിയുടെ പ്രധാനവാദം; പോലീസ് തയ്യാറാക്കിയ ചാര്‍ജ്ജ് ഷീറ്റില്‍ ആരോപിക്കുന്നത് പ്രകാരം നടി ഓടുന്ന വാഹനത്തില്‍ വെച്ചാണ് അക്രമിക്കപ്പെട്ടത് എന്നാണ്. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ചിരുത്തിരിക്കുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളില്‍ വാഹനം നിശ്ചലമാണ്. തന്നെ ഇതുവരെയും വീഡിയോ പൂര്‍ണ്ണമായി കാണിച്ചിട്ടില്ല. പകരം എഡിറ്റ് ചെയ്ത ചില ക്ലിപ്പുകളാണ് ഇതുവരെയും കാണിച്ചത്. ഈ ക്ലിപ്പുകളില്‍ ചില അപരിചിതരുടെ ശബ്ദവും കൂടി കേള്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ തെളിവായിരിക്കും ദിലീപ് അല്ല കുറ്റക്കാരനല്ല എന്ന് തെളിയിക്കുന്നത് എന്നും മുകുള്‍ റോഹത്ത്ഗി വാദിക്കുന്നു.
ദിലീപിന്റെ നിരപരാധിത്വം തെളിയിക്കാന്‍ മെമ്മറി കാര്‍ഡിന്റെ കോപ്പി വേണമെന്നാ ദിലീപിന്റെ അഭിഭാഷകന്റെ ഹര്‍ജി സുപ്രീംകോടതിയെ ഇന്ന് പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് വാദത്തിനായി കൂടുതല്‍ സമയം വേണമെന്ന ദിലീപിന്റെ ആവശ്യപ്രകാരം ഹര്‍ജി പരിഗണിക്കുന്നത് കോടതി 23ലേയ്ക്ക് മാറ്റി.
Post Your Comments