Latest NewsKerala

പിറവം പള്ളി കേസ്: രണ്ട് ജഡ്ജിമാര്‍ പിന്മാറി

അഭിഭാഷകനായിരിക്കെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ യാക്കോബായ വിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരായിരുന്നു

കൊച്ചി: പിറവം പള്ളിതര്‍ക്കക്കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, പിആര്‍ രാമചന്ദ്ര മേനോന്‍ എന്നിവര്‍ പിന്മാറി. കേസില്‍ വാദം കേട്ടു കൊണ്ടിരുന്ന ജസ്റ്റിസുമാരാണ് പിന്മാറിയത്. കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റം എന്നാണ് സൂചന.

അഭിഭാഷകനായിരിക്കെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ യാക്കോബായ വിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട കേസിലാണ് ദേവന്‍ രാമചന്ദ്രന്‍ വക്കാലത്ത് എടുത്തത്. അതുകൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേസില്‍ നിന്ന് പിന്മാറണമെന്ന് യാക്കോബായ വിഭാഗം ബര്‍ജി നല്‍കിയിരുന്നു. ഇത്തരമൊരു ഹര്‍ജി വന്ന സാഹര്യത്തില്‍ കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റമെന്ന് ജസ്റ്റിസുമാര്‍ പറഞ്ഞു. അതേസമയം ഇന്നലെ പഇറവം പള്ളിയിലുണ്ടായ പോലീസ് നടപടിയാകാം ഹര്‍ജിക്കു പിന്നിലെന്ന് കോടതി ഫറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button