ന്യൂഡല്‍ഹി: കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുൻപ് നിയമസഭ പിരിച്ച് വിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട തെലങ്കാനയില്‍ കോണ്‍ഗ്രസും ടി ആർ എസും ഒപ്പത്തിനൊപ്പം വന്നെങ്കിലും ഇപ്പോൾ ടി ആർ എസ് ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ്. ടി ആർ എസ് 60 സീറ്റിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് 30 സീറ്റിലെ ലീഡിലേക്ക് ഒതുങ്ങേണ്ടി വന്നു. ബിജെപി 4 സീറ്റിലും മറ്റുള്ളവർ 8 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
ഇതോടെ തെലങ്കാനയിലെ ജനങ്ങൾ കെ സി ആറിനെ കൈവിടില്ലെന്ന സൂചനകളാണ് വരുന്നത്. എന്നാൽ അഞ്ചു സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചതോടെ മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുന്നേറുന്നതായി ആയിരുന്നു ആദ്യ ഫല സൂചനകൾ. രാജസ്ഥാനിൽ കോൺഗ്രസിന്റെ മുന്നേറ്റത്തിന് തടയിട്ടു കൊണ്ട് ബിജെപി തൊട്ടു പിന്നിലുണ്ട്. ബിജെപിക്ക് 150 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് 170 സീറ്റിൽ മുന്നേറുന്നു.
ഈ അവസരത്തിൽ സർക്കാർ രൂപീകരണത്തിന് ഊന്നൽ കൊടുത്തുകൊണ്ട് കേരളത്തിൽ നിന്നും കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ രാജസ്ഥാനിലേക്ക് പോകുന്നു. അതെ സമയം മധ്യപ്രദേശിൽ ബിജെപി 57സീറ്റിലും കോൺഗ്രസ് 68 സീറ്റിലും മുന്നേറുന്നതായി റിപ്പോർട്ട് ഉണ്ട്.
Post Your Comments