കൊച്ചി: പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ബീഹാര്‍ സ്വദേശി സത്നം സിങ്ങ് മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹരീന്ദ്ര കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. . നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും സ്വതന്ത്ര ഏജന്‍സിയായ സി ബി ഐക്ക് അന്വേഷണം കൈമാറണമെന്നുമായിരുന്നു ഹര്‍ജി . സ്വതന്ത്ര ഏജന്‍സിയായ സി ബി ഐക്ക് അന്വേഷണം കൈമാറണമെന്നുമായിരുന്നു ആവശ്യം.
2012 ആഗസ്റ്റ് നാലിന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലാണ് മര്‍ദനമേറ്റ് മരിച്ച നിലയില്‍ സത്‌നാം സിങ്ങിനെ കണ്ടെത്തിയിരുന്നത്. സത്നാമിനെ വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി ആശ്രമത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്താണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിപ്പിച്ചത്. അമ്യതാനന്ദമയി ആശ്രമത്തില്‍ നിന്ന് സത്നാം സിങിനെ പിടികൂടുമ്പോള്‍ മരണത്തിനിടയാക്കുന്ന തരത്തില്‍ മര്‍ദനത്തിനിരയായിരുന്നെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments